Thursday, May 3, 2012

         





















ആവിഷ്ക്കരണം

കണ്ണീരിന്‍റെ
ആഴത്തില്‍മുക്കിയാണ്
നിന്നെ

ശിലയിലിരുത്തിയത്.
നനഞ്ഞ്നനഞ്ഞ്
പുറമുണക്കി
എന്തെല്ലാംകൊത്തുപണികള്‍ചെയ്തു
എന്നിട്ടും
അവിടെയിരിക്കാതെ
പൊടിഞ്ഞ്പൊടിഞ്ഞ്
നീ
എന്നിലേക്കുതന്നെ
മടങ്ങിപ്പോരുന്നു.
നിന്നെ
ഓര്‍ത്തെടുക്കുമ്പോള്‍
മുളയ്ക്കാത്ത ഒരു ചെടിയില്‍
വിരിയാത്ത ഒരു പൂവിനെ
കാണുന്നുണ്ട് ഞാന്‍.

Sunday, October 9, 2011

എനിക്ക് മാത്രം
മീട്ടാന്‍ കഴിയുന്നത്‌
ഇത്ര കാലം നീ
ഒളിപ്പിച്ചു വെച്ചത്
എവിടെ ആയിരുന്നു

പ്രണയം

ഇലകള്‍ക്ക് മാത്രം
വിട്ടു പോരാന്‍ കഴിയാത്തത് കൊണ്ടാകണം
കൊമ്പോടെ
ഒടിഞ്ഞു
താഴെ വീണത്‌